ദ ടച്ച് കോസ്മറ്റിക് മെഡിക്കൽ സെന്റർ
യുവത്വം വീണ്ടെടുക്കുന്ന അത്യാധുനിക ലേസർ ചികിത്സകളുമായ് രാജ്യാന്തര കോസ്മറ്റിക് മെഡിക്കൽ സെന്റർ - ദ ടച്ച് കൊച്ചിയിലും
സൗന്ദര്യ ചികിത്സാരംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനം കേരളത്തിൽ വേണമെന്നുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ദി ടച്ച്. നാലായിരം സ്ക്വയർ ഫീറ്റിൽ വിശാലമായ എയർ കണ്ടിഷൻ ചെയ്ത ഈ മെഡിക്കൽ സെന്ററിന്റെ മനോഹരമായ ഇന്റീരിയർ, മനം മടുപ്പിക്കാത്തതും, അണുവിമുക്തവും, വൃത്തിയുള്ളതുമായ അന്തരീക്ഷം നിങ്ങൾക്ക് പകർന്ന് നൽകും. സേവന സന്നദ്ധരായ സ്റ്റാഫിന്റെ സൗഹൃദപരമായ ഇടപെടലുകൾ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും നിങ്ങളുടെ സന്ദർശനം സുഖപ്രദമാക്കുകയും ചെയ്യും. എറണാകുളത്ത് വൈറ്റിലയിൽ ഗോൾഡ് സൂക്കിനു സമീപമാണ് ദി ടച്ച് സ്ഥിതി ചെയ്യുന്നത്. ദി ടച്ച് ചർമ്മ ചികിത്സയും ദന്ത ചികിത്സയും ചില ഗൈനക്കോളജി ചികിത്സകളും ഒരുമിച്ചു നൽകുന്ന ഒരു മെഡിക്കൽ സെന്ററാണ്.
ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും നൂതനമായ അമേരിക്കൻ യൂറോപ്യൻ നിർമിതങ്ങളായ ലേസർ ഉപകരണങ്ങളാണ് ദി ടച്ചിലുള്ളത് . ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വൈദഗ്‌ദ്ധ്യമുള്ള ബിരുദാനന്തര ബിരുദധാരികളും, സൗന്ദര്യ ചികിത്സയിൽ പരിചയ സമ്പന്നരുമായ ഡോക്ടർമാരാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ വ്യക്തിയും വ്യത്യസ്തരാണ്, അവരുടെ സൗന്ദര്യ ആവശ്യങ്ങളും വ്യത്യസ്തമാണ്. നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കനുസരിച്ച് ഏറ്റവും ഫലപ്രദമായ ചികിത്സാമാർഗങ്ങൾ ഞങ്ങളുടെ വിദഗ്‌ദ്ധർ നിങ്ങൾക്കായി നിർദ്ദേശിക്കും. അൽപ്പ സമയം മാറ്റിവെയ്‌ക്കൂ...സൗന്ദര്യവും ആകാരഭംഗിയും യൗവ്വനത്തുടിപ്പുകളും വീണ്ടെടുക്കാൻ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ദ ടച്ച് ക്ലിനിക്
ദ ടച്ച് ക്ലിനിക്കിലെ ലേസർ ചികിത്സയുടെ പ്രത്യേകതകൾ
ശുചിത്വപൂർണ്ണമായ അന്തരീക്ഷം
മനം മടുപ്പിക്കാത്ത, അണുവിമുക്തമായ, വൃത്തിയുള്ള അന്തരീക്ഷം, ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണ് മിക്ക ചികിത്സയ്ക്കും ഉപയോഗിക്കുന്നത്. പുനരുപയോഗിക്കേണ്ട ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഏറ്റവും നൂതന ഓട്ടോക്ലേവ് സംവിധാനം.
അത്യാധുനിക
സാങ്കേതിക വിദ്യ
ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും നൂതനമായ ലേസർ ഉപകരണങ്ങളാണ് (അമേരിക്കൻ യൂറോപ്യൻ നിർമിതം )ദ ടച്ചിലുള്ളത്.
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം
ലേസർ ചികിത്സയിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച വിവിധ വിഭാഗങ്ങളിലുള്ള വിദഗ്ദ്ധരുടെ സേവനം. ദ ടച്ച് ലേസർ ദന്ത ചികിത്സയിൽ ഡോക്ടർമാർക്ക് പരിശീലനം കൊടുക്കുന്ന ഒരു അംഗീകൃത സ്ഥാപനം കൂടിയാണ്.
കുറഞ്ഞ നിരക്കിൽ മികച്ച സേവനം
അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം വളരെ കുറഞ്ഞ നിരക്കിൽ ദ ടച്ച് ലേസർ ക്ലിനിക്കിൽ ലഭിക്കുന്നു.